NRI
ബെർലിൻ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ജർമനിയിലെത്തി. ചൊവ്വാഴ്ച മ്യൂണിക്ക് വിമാനത്താവളത്തിൽ എത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ അജിത് ഗുപ്തെ ബൊക്കെ നൽകി സ്വീകരിച്ചു.
മ്യൂണിക്കിൽ നിന്നും ജർമൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ബെർലിനിലെത്തിയ അദ്ദേഹത്തിന് പൈലറ്റ് അകമ്പടിയായി യുദ്ധവിമാനങ്ങൾ അണിനിരന്നത് ഇന്ത്യയോടുള്ള ജർമനിയുടെ ആദരവായി മാറി.
ബെർലിൻ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിരോധമന്ത്രിക്ക് ജർമൻ സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി. മ്യൂണിക്കിൽ നിന്നും ബെർലിനിലേക്കുള്ള യാത്രയിലുടനീളം ജർമൻ പോർവിമാനങ്ങൾ രാജ്നാഥ് സിംഗിന്റെ വിമാനത്തിന് സുരക്ഷാ അകമ്പടി സേവിച്ചു.
ഒരു വിദേശ പ്രതിരോധമന്ത്രിക്ക് ജർമനി നൽകുന്ന അത്യപൂർവമായ ബഹുമതിയാണിത്.
NRI
ന്യൂയോർക്ക്: മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്തനായ സംഗീതജ്ഞൻ പോളി വർഗീസിന് ന്യൂയോർക്കിൽ സ്വീകരണം നൽകി.
ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന തൃശൂർ സ്വദേശി പോളി വർഗീസ്, അമേരിക്കൻ പര്യടനത്തിന് ഇടയിൽ ന്യൂയോർക്കിൽ എത്തിച്ചേർന്നപ്പോൾ ആണ് മോഹനവീണയിൽ സംഗീത സദസ് നടത്തിയത്.
ന്യൂയോർക്കിലെ കലാ സാംസ്കാരിക രംഗത്ത് സജീവ സാനിദ്യമായ രവി വെലികെട്ടിലിന്റെ (രവി നായർ) നേതൃത്വത്തിലായിരുന്നു സ്വീകരണ പരിപാടി നടത്തിയത്. സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങൾ ഇഴചേർന്ന
ഭാവങ്ങൾ ഇഴചേർന്ന ഇരുപത്തിരണ്ടോളം തന്ത്രികളുള്ള മോഹന വീണയിൽ വിസ്മയം തീർക്കുന്ന ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണു പോളി.
രണ്ട് മണിക്കൂറിൽ അധികം കാണികളെയും വിസ്മയ ലോകത്തു എത്തിച്ച പോളി വർഗീസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഗീത വിരുന്നാണ് കാണികൾക്ക് നൽകിയത്. ഓരോ രാഗത്തിലും മോഹനവീണയിൽ സംഗിതം ആലപിച്ച അദ്ദേഹം കാണികളെ വിസ്മയ ലോകത്തു എത്തിച്ചു കേട്ടിരുന്നവർ ഏവരും അദ്ദേഹത്തെ മുക്തകണ്ഠം പ്രശംസിച്ചു.
കവി, നാടക–സിനിമ നടൻ, സംഗീത സംവിധായകൻ, ചിത്രകാരൻ എന്നീ നിലകളിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അഗാധ പാണ്ഡിത്യമുള്ള പൊളി വർഗീസ് അഞ്ചു വർഷമായി ഓസ്ട്രേലിയയിൽ ആണ് താമസം എങ്കിലും യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ അദ്ദേഹം സംഗീത വിരുന്നുകൾ നടത്താറുണ്ട്. തോളിൽ മോഹനവീണയുമായി പലപ്പോഴും ലോക യാത്രകളിലാണു പോളി വർഗീസ്. 2012–ൽ മൊസാർട്ട് മ്യൂസിക് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രധിനിധികരും പങ്കെടുത്തു.
ഹിന്ദുസ്ഥാനി സംഗീത കലാകാരനും ഗ്രാമി പുരസ്കാര ജേതാവുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിന്റെ ശിഷ്യനാണ് പോളി . സിതാർ, സന്തൂർ, സാരംഗി, സരോദ്, ഹവായിയൻ ഗിറ്റാർ എന്നിവയുടെ സമന്വയമാണു 22 തന്ത്രികളുള്ള സംഗീതോപകരണമായ മോഹനവീണ. പണ്ഡിറ്റ് വിശ്വമോഹൻ ഭട്ട് സൃഷ്ടിച്ചതാണ് ഈ വാദ്യോപകരണം. അദ്ദേഹം രണ്ട് മോഹനവീണകൾ മാത്രമാണു നിർമിചതു , അതിലൊന്നു പോളിയുടെ സ്വന്തമാണ്. ഇതിലേക്കു രണ്ടു തന്ത്രികൾ പോളി കൂട്ടിച്ചേർത്തു. അതാണ് ഇന്ന് എല്ലാ വേദികളിലും പോളി വർഗീസ് വായിക്കുന്നത്.
പങ്കെടുത്ത ഏവർക്കും വിനോദ് കെആർകെ സ്വാഗതവും പദ്മകുമാർ നന്ദിയും പറഞ്ഞു. ന്യൂ യോർക്കിലെ പ്രമുഖരായ നിരവധി ആളുകൾ പങ്കെടുത്ത ഈ പരിപാടിയുടെ വിജയത്തിന് വേണ്ടി സുരേഷ് പണിക്കർ, ഹരിലാൽ നായർ എന്നിവരും പ്രവർത്തിച്ചു.
District News
കുണ്ടറ : മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എസ്.എൽ. സജികുമാർ കുണ്ടറ, പേരയം പഞ്ചായത്തുകളിൽ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. നാന്തിരിക്കൽ കടമുക്കിൽ ജില്ലാ പഞ്ചായത്ത് അംഗം ബി .ജയന്തി ഉദ്ഘാടനം ചെയ്തു. ഗോപിനാഥ പിള്ള അധ്യക്ഷനായി. ബി.തുളസീധര കുറുപ്പ്, ആർ.സേതുനാഥ്, മാത്യു വർഗീസ്, ബിന്ദുമോൾ, ബാബു എന്നിവർ പ്രസംഗിച്ചു.
ചിറയിൽ, പണയംകോട്, ആൽത്തറമുകൾ, പുന്നത്തടം, മുളവന എന്നിവിടങ്ങളിൽ പര്യടനം നടത്തി കുണ്ടറ പഞ്ചായത്തിലെ സ്വീകരണം കൊല്ലൂർക്കോണത്ത് സമാപിച്ചു. പേരയം പഞ്ചായത്തിലെ ക്രിസ്തുരാജ് ജംഗ്ഷനിൽ ആരംഭിച്ച് പേരയം ജംഗ്ഷനിൽ സമാപിച്ചു. സ്വീകരണ സ്ഥലങ്ങളിൽ വേനൽച്ചൂട് വകവെയ്ക്കാതെ നിരവധിപേർ എത്തിയിരുന്നു.
District News
പത്തനാപുരം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ജില്ലാ അതിർത്തിയായ പത്തനാപുരത്ത് ആവേശോജ്വല സ്വീകരണം. രാവിലെ പത്തരയോടെ യാത്ര പത്തനാപുരത്ത് എത്തി.
യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും, നിയോജക മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ വാദ്യ മേളങ്ങളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെയാണ് ടൗൺ സെൻട്രൽ ജംഗ്ഷനിൽ നിന്ന് പുതുയുഗയാത്രയെ സമ്മേളന നഗരിയായ കല്ലും കടവിലേക്ക് സ്വീകരിച്ച് ആനയിച്ചത്.
തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ സുധീർ മലയിൽ, ആർ. പദ്മ ഗിരീഷ്, ബാബു മാത്യു, പള്ളിതോപ്പിൽ ഷിബു,ജെ. ഷാജഹാൻ, അനസ് ഹസൻ, ഡെന്നി വർഗീസ്, ഷിബു താന്നിവിള, മാഹീൻ, ബിജു വാഴയിൽ, യു. നൗഷാദ്, അനീഷ്ഖാൻ,സാജുഖാൻ, ടി. എം. ജാഫർ, ഷേക്ക് നവാസ്, മനോഹരൻ നായർ, ടി. എം. ബിജു, പുന്നല ഉല്ലാസ്, അസാബു ഹുസൈൻ, തുടങ്ങിയവർ നേതൃത്വം നൽകി.
സിപിഎമ്മിന്റെ അതിക്രമങ്ങൾക്ക് പകരം ചോദിക്കും: വി.ഡി. സതീശൻ
പത്തനാപുരം: സിപിഎം പ്രവർത്തകർ ഇപ്പോൾ കാട്ടുന്ന അതിക്രമങ്ങൾക്ക് പകരം ചോദിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകാതെ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരു മന്ത്രിയാണ് നമുക്കുള്ളതെന്ന് വി.ഡി. സതീശൻ പരിഹസിച്ചു. പുതുയുഗ യാത്രയ്ക്ക് പത്തനാപുരത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരി െ ന്റ അന്ത്യം കുറിക്കാൻ ജനങ്ങൾ കാത്തിരിക്കുന്നതി െ ന്റ തെളിവാണ് പുതുയുഗയാത്രക്ക് ലഭിക്കുന്ന വൻസ്വീകരണം. നൂറ് സീറ്റിലേറെ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നും വർഗീയത ഏത് കൊലക്കൊമ്പൻ പറഞ്ഞാലും ചോദ്യം ചെയ്യുമെന്നും വ്യക്തമാക്കി.കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല യോഗം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നേതാക്കളായ കെ.സി. രാജൻ, എൻ.കെ. പ്രേമ ചന്ദ്രൻ എംപി, കൊടിക്കുന്നിൽ സുരേഷ് എം. പി, പി. രാജേന്ദ്ര പ്രസാദ്, ജ്യോതികുമാർ ചാമക്കാല, എം.എം. നസീർ, ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ, പി. ജർമ്മിയാസ്, സൂരജ് രവി, ഷാനവാസ്, എ.കെ. ഹഫിസ്, എ.എ. അസീസ്, സുൽഫിക്കർ സലീം, സി.ആർ. നജീബ്, എം. ഷേക്ക് പരീത്, ജി. രാധാമോഹൻ, കെ. അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പുനലൂരിൽ ഉജ്വല സ്വീകരണം
പുനലൂർ: വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് പുനലൂരിൽ വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ ചേർന്ന് യാത്രയെ സ്വീകരിച്ച ു . അഞ്ചൽ, കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല മേഖലകളിൽ നിന്ന് ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ജാഥയെ വരവേൽക്കാൻ എത്തി. പത്തനാപുരത്തെ സ്വീകരണങ്ങൾക്കുശേഷമാണ് പുതുയുഗ യാത്ര പുനലൂരിലെത്തിയത്. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്ന് യുഡിഎഫ് പ്രവർത്തകർ വി.ഡി. സതീശനെ സ്വീകരിച്ച് സമ്മേളന വേദിയിലെത്തിക്കുകയായിരുന്നു.
കേരളത്തി െ ന്റ കടബാധ്യത ആറു ലക്ഷം കോടിയാണെന്നും ജനങ്ങൾക്കുമേൽ കനത്ത ബാധ്യതയാണ് എൽഡിഎഫ് സർക്കാർ അടിച്ചേൽപിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. വിലക്കയറ്റത്തി െ ന്റ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്താണ് കേരളം. സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പോടെ അത് യാഥാർഥ്യമാകും. സർക്കാരാശുപത്രികളിൽ മരുന്നില്ല. ആരോഗ്യമന്ത്രി ഇതൊന്നും കാണാതെ നാടകം കളിക്കുകയാണ്.
അഴിമതിയും കൊള്ളയുമാണ് സർക്കാരി െ ന്റ മുഖമുദ്ര. വർഗീയ ഭിന്നതയുണ്ടാക്കി ജനകീയ പ്രശ്നങ്ങൾ സർക്കാർ തമസ്കരിയ്ക്കുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. ഏതു തരം വർഗീയതയേയും എതിർത്തു തോല്പിക്കുമെന്നും അതിനായി ജനങ്ങളെ അണിനിരത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റു നേടി ടീം യുഡിഎഫ് അധികാരത്തിലെത്തും. ഇതി െന്റ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മികച്ച വിജയമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ നെൽസൺ സെബാസ്റ്റ്യ െ ന്റ അധ്യക്ഷതയിൽ നടന്ന സമ്മേളനം പി.സി. വിഷ്ണുനാഥ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, യുഡിഎഫ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, രാജേന്ദ്രപ്രസാദ്, ബിന്ദു കൃഷ്ണ, ഭാരതീപുരം ശശി, ബി.ആർ.എം. ഷെബീർ, കെ.സി. രാജൻ, എം.എം. നസീർ, വി.ടി. ബൽറാം,അഞ്ചൽ സോമൻ, സൈമൺ അലക്സ്, ഷാനവാസ് ഖാൻ, ജർമിയാസ്, സഞ്ജയ്ഖാൻ, സി. മോഹനൻ പിള്ള, റോയി ഉമ്മൻ, സഞ്ജു ബുഖാരി, കെ. ശശിധരൻ, ഏരൂർ സുഭാഷ്, സി. വിജയകുമാർ, കുളത്തൂപ്പുഴ സലീം, ജി. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
NRI
കോഴഞ്ചേരി: മാരാമൺ കൺവെൻഷൻ യുവവേദിയിൽ ശനിയാഴ്ച മുഖ്യപ്രഭാഷണം നടത്തുന്ന റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് കോഴഞ്ചേരിയിലെ കോലത്ത് തറവാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി ആദരിച്ചു.
വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ലിയാസൺ, സീനിയർ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ, യുഎസ് ഗവൺമെന്റ് (വാഷിംഗ്ടൺ ഡിസി, യുഎസ്എ) എന്നീ പ്രമുഖ നിലകളിൽ സേവനം ചെയ്യുന്ന റവ.ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹസമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
District News
അരുവിത്തുറ: സെന്റ് ജോർജ് ഫൊറോന പള്ളി വികാരിയായും സെന്റ് ജോർജ് കോളജ് മാനേജരായും ചുമതലയേറ്റ ശേഷം കോളജിൽ എത്തിയ വെരി റവ.ഫാ. മാത്യു ചന്ദ്രൻക്കുന്നേലിന് ഉജ്വല വരവേൽപ്പ് നൽകി.
അധ്യാപക, അനധ്യാപക ജീവനക്കാരുടെ നേതൃത്വത്തിലാണ് വരവേൽപ്പ് നൽകിയത്. അധ്യാപക സമൂഹത്തിന്റെ സംഭാവനയാണ് ലോകത്തിലുണ്ടായ പുരോഗതികളും ഗുണപരമായ മാറ്റങ്ങളുമെന്ന് ഫാ. മാത്യു ചന്ദ്രൻക്കുന്നേൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
പ്രിൻസിപ്പാൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസാർ റവ.ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു.
NRI
ലണ്ടൻ: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക് യുകെയിൽ ഊഷ്മള സ്വീകരണം.
ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ വൈദികർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, കവൻട്രി സെന്റ് ജൂഡ് മലങ്കര കാത്തലിക് മിഷൻ അംഗങ്ങൾ എന്നിവർ ചേർന്നു വിമാനത്താവളത്തിൽ കാതോലിക്കാ ബാവയെ സ്വീകരിച്ചു.
തുടർന്ന് അദ്ദേഹത്തെ കവൻട്രി മിഷൻ പള്ളിയിലേക്ക് ആനയിച്ചു. സഭയുടെ യൂറോപ്പിലെ അപ്പോസ്തലിക് വിസിറ്റേറ്ററായി നിയമിതനായ ഡോ. കുര്യാക്കോസ് മാർ ഒസ്താത്തിയോസ് എപ്പിസ്കോപ്പയുടെ സ്ഥാനാരോഹണ ശുശ്രൂഷയിൽ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും.
ശനിയാഴ്ച നടക്കുന്ന സ്ഥാനാരോഹണ ശുശ്രൂഷയുടെയും അനുമോദന സമ്മേളനത്തിന്റെയും ഒരുക്കങ്ങൾക്കായി ജനറൽ കൺവീനർ റവ.ഡോ. ലൂയിസ് ചരുവിള പാപ്പി, ജനറൽ സെക്രട്ടറി റോണി ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി സജീവമായി പ്രവർത്തിക്കുന്നുണ്ട്.